പുതുക്കാട് ട്രെയിന്‍തട്ടി വയോധിക മരിച്ചു
1600230
Thursday, October 16, 2025 10:55 PM IST
പുതുക്കാട്: റെയില്‍വേ സ്റ്റേഷനുസമീപം ട്രെയിന്‍തട്ടി വയോധിക മരിച്ചു. പുതുക്കാട് വടക്കേ തൊറവ് സ്വദേശി വടക്കൂട്ട് ചന്ദ്രന്റെ ഭാര്യ വത്സല(74) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വള്ളിക്കുന്ന് ക്ഷേത്രത്തിലേക്ക് പോകാനാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നടത്തി. മകന്: സുഭാഷ്. മരുമകള്‍ : ദിവ്യ.