രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1600030
Thursday, October 16, 2025 1:17 AM IST
അന്തിക്കാട്: പുത്തൻപീടിക സെൻ്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും തൃശൂർ ഐഎം എ യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുരിങ്ങാത്തേരി അധ്യക്ഷത വഹിച്ചു. ഐഎംഎ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ എസ് .എം. ബാലഗോപാലൻ ബോധവത്കരണക്ലാസ് നടത്തി.
പ്രിൻസിപ്പാൾ സ്മിത പി.ജോസ്, പിടിഎ പ്രസിഡന്റ്് സി.സി. ജോസഫ്, പ്രധാനാധ്യാപകൻ കെ.കെ. ഫ്രാൻസിസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.എൻ. സോന എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ഷെറിൻ ജോജോ, റീന ജേക്കബ്, എൻഎസ്എസ് ലീഡർമാരായ ആൻവി വിജോ, സന ഫാത്തിമ, ടി.എസ് . ദേവികൃഷ്ണ, ടി.വി. അശ്വജിത്ത് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ 120 ഓളം പേർ രക്തം ദാനം ചെയ്തു.