നടക്കാനിറങ്ങിയയാൾ കുഴഞ്ഞുവീണു മരിച്ചു
1599969
Wednesday, October 15, 2025 11:07 PM IST
പുന്നയൂർക്കുളം: വന്നേരി സ്കൂൾ ഗ്രൗണ്ടിൽ വെളുപ്പിന് നടക്കാനിറങ്ങിയ മോട്ടോർ മെക്കാനിക്ക് കുഴഞ്ഞു വീണു മരിച്ചു.
എരമംഗലം പുഴക്കര റോഡിൽ പരേതനായ പത്തിരുത്തിൻമേൽ മാധവന്റെ മകൻ ശ്രീജിത്ത് (48) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. പനന്പാട് മോട്ടോർ മെക്കാനിക്ക് ആയിരുന്നു.
ഇന്നലെ വെളുപ്പിന് കൂട്ടുകാരുമൊത്ത് സ്കൂൾ ഗ്രൗണ്ടിൽ നടന്നു കൊണ്ടിരിക്കെ കുഴഞ്ഞു വീഴാൻ പോകുന്നത് കണ്ട് കൂടെയുള്ളവർ പെരുന്പടപ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: കുഞ്ഞിമാളു. ഭാര്യ: പ്രജിത. മക്കൾ: അശ്വിൻ, ഹലൻ, അലോഷ്.