വരന്തരപ്പിള്ളി പഞ്ചായത്തിനെതിരേ കോൺഗ്രസിന്റെ ഏകദിന ഉപവാസസമരം
1599779
Wednesday, October 15, 2025 1:14 AM IST
വരന്തരപ്പിള്ളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ ഏകദിന ഉപവാസ സമരവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
ഉപവാസസമരം ഡിസിസി വൈസ് പ്രസിഡന്റ് ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എ. ഓമന അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാംപിള്ളി, ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി, കെ.എല്‍. ജോസ്, ഡേവീസ് അക്കര, പി. ഗോപാലകൃഷ്ണന്, രഞ്ജിത്ത് കൈപ്പിള്ളി, ബിജു കുന്നേല്‍, ഔസേഫ് ചെരടായി, ജോജോ പിണ്ടിയാന്‍, കെ.ആര്. രാധിക, സുഹ്റ മജീദ്, രജനി ഷിനോയ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കെ.എല്‍. ജോസ് ഉദ്ഘാടനം ചെയ്തു.