ഫുട്പാത്ത് കൈയേറി വാഹന പാർക്കിംഗ്; നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്
1600026
Thursday, October 16, 2025 1:17 AM IST
തൃശൂർ: ഫുട്പാത്ത് കൈയേറി വാഹനപാർക്കിംഗ് നടത്തിയതിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകളോട് ആർടിഒ ഓഫീസിൽ ഹാജരാകാനും നിർദേശം.
അയ്യന്തോൾ കളക്ടറേറ്റിന്റെ സമീപമുള്ള മോഡൽ റോഡിലെ ഫുട്പാത്തിൽ കാർ പാർക്ക് ചെയ്ത് ഫുട്പാത്തിലെ ടൈലുകൾ കേടുവരുത്തിയ സംഭവത്തിലാണ് നടപടി. ആർടിഒ എൻഫോഴ്സ്മെന്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ പി.വി. ബിജുവും സംഘവുമാണ് പരിശോധന നടത്തിയത്.