സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​ത​ല​സ്ഥാ​ന​മെ​ന്നു പു​ക​ൾ​പെ​റ്റ തൃ​ശൂ​രി​ൽ ശൈ​ശ​വ​വി​വാ​ഹ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. 2024 ഏ​പ്രി​ലി​നും ഈ ​വ​ർ​ഷം ജ​നു​വ​രി​ക്കു​മി​ട​യി​ലു​ള്ള ക​ണ​ക്കു​പ്ര​കാ​രം കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ടു​ചെ​യ്ത 18 ശൈ​ശ​വ​വി​വാ​ഹ കേ​സു​ക​ളി​ൽ പ​ത്തെ​ണ്ണ​വും ന​ട​ന്ന​ത് തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പാ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

തൃ​ശൂ​രി​നു പി​ന്നി​ൽ ര​ണ്ടാ​മ​ത് മൂ​ന്നു ശൈ​ശ​വ​വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന മ​ല​പ്പു​റ​വും മൂ​ന്നാം​സ്ഥാ​ന​ത്ത് ര​ണ്ടു ശൈ​ശ​വ​വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന പാ​ല​ക്കാ​ടും തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ല​പ്പു​റ​ത്തു ശൈ​ശ​വ​വി​വാ​ഹ​ത്തി​നു ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

കേ​ര​ള​ത്തി​ൽ 2022-23 വ​ർ​ഷ​ത്തി​ൽ പ​ന്ത്ര​ണ്ടും 2023-24 വ​ർ​ഷ​ത്തി​ൽ പ​തി​നാ​ലും ശൈ​ശ​വ​വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജ​ന​സം​ഖ്യാ​വ​കു​പ്പു​മാ​യി ഏ​കോ​പി​പ്പി​ച്ച് സം​സ്ഥാ​ന​ത്തെ ബാ​ല​വി​വാ​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ക്കു​ന്നു​ണ്ട്.

2022-23 ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 12 സം​ഭ​വ​ങ്ങ​ളി​ൽ 11 എ​ണ്ണം പാ​ല​ക്കാ​ട്ടും മ​ല​പ്പു​റ​ത്തു​മാ​യി​രു​ന്നു. 2023-24 ൽ ​മ​ല​പ്പു​റ​ത്തും തൃ​ശൂ​രും നാ​ലു കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു; ആ​റു കേ​സു​ക​ൾ പാ​ല​ക്കാ​ട്ടും.

2023-24ൽ 52 ​ശൈ​ശ​വ​വി​വാ​ഹ​ങ്ങ​ൾ ത​ട​യാ​ൻ സാ​ധി​ച്ച​പ്പോ​ൾ 2022-23ൽ 108 ​കേ​സു​ക​ൾ ത​ട​യാ​ൻ ക​ഴി​ഞ്ഞു. 2024 ഏ​പ്രി​ൽ മു​ത​ൽ 2025 ജ​നു​വ​രി വ​രെ 48 ശൈ​ശ​വ​വി​വാ​ഹ​ങ്ങ​ൾ ത​ട​യാ​ൻ സാ​ധി​ച്ചു​വെ​ന്നും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് പ​റ​യു​ന്നു.