ചാലക്കുടി ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി
1599784
Wednesday, October 15, 2025 1:14 AM IST
കൊരട്ടി: രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ചാലക്കുടി ഉപജില്ല ശാസ്ത്രോത്സവത്തിനു കൊരട്ടിയിൽ തുടക്കമായി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇത്തരം ശാസ്ത്രോത്സവങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാനും നാടിന് അനിവാര്യമായ പ്രതിഭകളെ വാർത്തെടുക്കാനും കഴിയുമെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.
കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി. എംഎഎം എച്ച്എസ്എസ് കൊരട്ടി, എംഎഎം എച്ച്എസ് കൊരട്ടി, ചർച്ച് എൽപിഎസ് കൊരട്ടി, ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ കോനൂർ, സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാൾ കോനൂർ, കൊരട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് വേദി ഒരുക്കി യിരിക്കുന്നത്. ചാലക്കുടി ഉപജില്ലയിലെ എൽപി മുതൽ ഹയർസെക്കൻഡറി വരെ യുള്ള 90 വിദ്യാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗം ലീ ല സുബ്രഹ്മണ്യൻ, എഇഒ പി.ബി. നിഷ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സുമേഷ്, നൈനു റിച്ചു, വർഗീസ് തച്ചുപറമ്പൻ, സ്കൂൾ മാനേജർ ഫാ. ജോൺസൺ കക്കാട്ട്, ആർ. കുമാർ, പ്രിൻസിപ്പൽ രതീഷ് ആർ. മേനോൻ, പ്രധാനാധ്യാപികമാരായ സിനു കുര്യൻ, സിസ്റ്റർ സിനി എം. സെബാസ്റ്റ്യൻ, പിടിഎ ഭാരവാഹികളായ സി.കെ. രാംദാസ്, ജോമോൻ ആട്ടോക്കാ രൻ എന്നിവർ പ്രസംഗിച്ചു.