മലക്കപ്പാറയിൽ കാട്ടാന ആക്രമണം
1599782
Wednesday, October 15, 2025 1:14 AM IST
മലക്കപ്പാറ: മലക്കപ്പാറയിൽ കാട്ടാന ആക്രമണം. ഒരു ചായക്കടയ്ക്കും ചില വീടുകൾക്കുനേരേയും കാട്ടാന ആക്രമണം ഉണ്ടായി.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. മലക്കപ്പാറ സ്വദേശി മുരുകന്റെ ചായക്കടയാണു കാട്ടാന തകർത്തത്. അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടമാണ് കട തകർത്തത്. കൂടാതെ നല്ല മുടി എസ്റ്റേറ്റ്, നല്ല മുടി പൂഞ്ചോല, ഐഫോറസ്റ്റ് എന്നിവിടങ്ങളിൽ വീടുകൾക്കുനേരേയും ആക്രമണം ഉണ്ടായിട്ടുണ്ട്.