വിദ്യാലയങ്ങളിൽ വാർഷികം
1514227
Saturday, February 15, 2025 1:50 AM IST
പനംകുളം ഡിഎംഎൽപി സ്കൂൾ
കരുവന്നൂർ: കരുവന്നൂർ പനംകുളം ഡിഎംഎൽപി സ്കൂളിന്റെ 101-ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ എ.എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹരിശങ്കർ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, രാജീവ്, അന്പിളി അജിത്, സജീബ് ഇബ്രാഹിം, ഇ.കെ. ഐഷാബി, അബ്ദുൾ റസാഖ്, ജീത്തു ജോയ് എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപിക കെ.ബി. റീജയ്ക്ക് ഉപഹാരം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു.
കാതിക്കുടം യുപി സ്കൂൾ
കാടുകുറ്റി: കാതിക്കുടം യുപി സ്കൂളിന്റെ 98ാം വാർഷികാഘോഷവും അധ്യാപക - രക്ഷാകർതൃദിനവും സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിൻസി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
പാഠ്യ - പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തിയ വിദ്യാർഥികൾക്കുള്ള എന്റോവ്മെന്റുകളും സമ്മാനങ്ങളും ചാലക്കുടി ബിപിസി സി.ജി. മുരളീധരൻ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ടരുമഠത്തിൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബീന രവീന്ദ്രൻ, മോഹിനി കുട്ടൻ, ലിജി അനിൽകുമാർ, പ്രധാനാധ്യാപിക യു.എസ്. മായ, ബിജു കാതിക്കുടം, കെ. ശ്രീനിവാസൻ, പി.വിജയൻ, ടി.പി. വീണ, പോളി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
കൊടുങ്ങല്ലൂർ ജിഎൽപിഎസ്എച്ച്എസ്
കൊടുങ്ങല്ലൂർ: ജിഎൽപിഎസ് എച്ച്എസ് 135ാം വാർഷികാഘോഷവും അനുമോദന സദസും നടത്തി.
നഗരസഭ ചെയർപെഴ്സൺ ടി.കെ. ഗീത ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് കെ.എ. അനീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഷീല പണിക്കശേരി, റുമൈസ ഫാത്തിമ, റൈഹാൻ മുഹമ്മദ്, ആയുഷ് കൃഷ്ണ എന്നിവരെ ആദരിച്ചു.
നഗരസഭ വൈസ് ചെയർമാൻ വി.എസ്. ദിനൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, വാർഡ് കൗൺസിലർമാരായ ഗീതാ റാണി, കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, എസ്എംസി ചെയർമാൻ സി.എസ്. റസാക്, എംപിടിഎ പ്രസിഡന്റ്് എ.പി. രോഹിണി, പ്രധാനധ്യാപിക മുംതാസ്, സീനിയർ അധ്യാപിക സ്മിത എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.