തിരുനാളിനു കൊടിയേറി
1460596
Friday, October 11, 2024 7:16 AM IST
കാട്ടൂര്‍: ഭാരതത്തിന്റെ രണ്ടാമത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ എവുപ്രാസ്യയുടെ 147-ാം ജന്മദിന തിരുനാള്‍ ജന്മഗൃഹത്തില്‍ കൊടിയേറ്റത്തോടെ ആരംഭിച്ചു. രൂപത വികാരി ജനറാൾ മോണ്‍. ജോളി വടക്കന്‍ കൊടിയേറ്റം നിര്‍വഹിച്ചു.
എടത്തിരുത്തി ഫൊറോന വികാരി റവ.ഡോ. പോളി പടയാട്ടി, സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ സിസ്റ്റര്‍ വിമല സിഎംസി, തിരുനാൾ ജനറല്‍ കണ്‍വീനര്‍ ലിജോ മാളിയേക്കല്‍, എലുവത്തിങ്കല്‍ ജോര്‍ജും കുടുംബവും എന്നിവര്‍ ചേര്‍ന്ന് 65 കിലോഗ്രാം തൂക്കമുള്ള മെഴുകുതിരി തെളിയിച്ച് നവനാള്പ്രാര്ഥനകള്ക്കു തുടക്കംകുറിച്ചു. 19ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തിരുനാള്ദിവ്യബലിയോടെ ജന്മദിനതിരുനാളിനു സമാപനമാകും. മഠം സുപ്പീരിയര്‍ സിസ്റ്റര്‍ ജോസിന, സിസ്റ്റര്‍ ഫ്ളോസി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.