ബൈക്ക് തടഞ്ഞ് യാത്രികരെ ആക്രമിച്ച മൂന്നുപ്രതികള്‍ അറസ്റ്റില്‍
1459748
Tuesday, October 8, 2024 8:09 AM IST
ഇരിങ്ങാലക്കുട: ബൈക്ക് യാത്രികരെ തടഞ്ഞുനിർത്തി മരവടികൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ശ്രമിച്ച പ്രതികളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ് തു.
കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് സ്വദേശികളായ മുരിങ്ങത്ത് വീട്ടില്‍ സുധിന്‍ (26), പുരയാറ്റുപറമ്പില്‍ ഗോകുല്‍ കൃഷ് ണ (26), ആറാട്ടുപുഴ തലപ്പിള്ളി വീട്ടില്‍ ദേവദത്തന് (22) എന്നിവരാണ് പിടിയിലായത്.
മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കണക്കന്കോട്ട സ്വദേശികളായ പേച്ചേരി വീട്ടില്‍ സുധാകരന് (45), പേയില്‍ വീട്ടില്‍ സലീഷ് (40) എന്നിവരെയാണ് മൂന്നംഗസംഘം തടഞ്ഞുനിർത്തി അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
ശനിയാഴ്ച രാത്രി കരുവന്നൂര്‍ ചേലക്കടവില്‍ വച്ചായിരുന്നു സംഭവം. അറസ്റ്റിലായ പ്രതികളുടെപേരില് ഒട്ടേറെ കേസുകളുണ്ടെന്നും ഒരു പ്രതികൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വ ത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്ഐമാരായ ക്ലീറ്റസ്, കെ.പി. രാജു, പ്രസന്നകുമാര്‍, സുധീഷ്, എ.കെ. രാഹുല്‍, സുജിത്ത്, കെ.വി. സജീഷ്, എം.കെ. രാജേഷ് എന്നിവരാണുണ്ടാ യിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.