അയ്യങ്കാളി ജയന്തി ആഘോഷിച്ചു
1453988
Wednesday, September 18, 2024 1:28 AM IST
വെള്ളാങ്കല്ലൂർ: കെപിഎംഎസ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 161-മത് മഹാത്മ അയ്യങ്കാളി ജയന്തിദിനാഘോഷം സംസ്ഥാന കമ്മിറ്റി അംഗം ശാന്ത ഗോപാലൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വയനാട് ചൂരൽമല പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവരുടെ വേർപാടിൽ അസി. സെക്രട്ടറി എം.സി. സുനന്ദകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ആശ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്് ശിവൻ കണ്ണാടിപ്പറമ്പിൽ പതാക ഉയർത്തി. സന്ധ്യ മനോജ്, പി.ജെ. പ്രേംജിത്ത്, ശശി കോട്ടോളി, എം.സി. ശിവദാസ്, അഖിലേഷ് പണ്ടാരപ്പറമ്പിൽ, എം.കെ. ബാബു, അമൽ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.