വിപണിയിൽ തരംഗമായി കുട്ടിയുടുപ്പുകൾ
1444659
Wednesday, August 14, 2024 12:04 AM IST
സി.ജി. ജിജാസൽ
തൃശൂർ: സ്വാതന്ത്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി നാടും നഗരവും. വിപണിയിൽ ദേശീയ പതാകകളും അലങ്കാര വസ്തുക്കളും നിറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരു ദിനംകൂടി മാത്രം ബാക്കിനിൽക്കെ വിപണിയിൽ അലങ്കാരവസ്തുക്കൾ വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊടികൾ, മാലകൾ, ബാഡ് ജുകൾ അടക്കം പതിവുവർഷങ്ങളിലെ അലങ്കാരവസ്തുക്കൾക്കൊപ്പം ത്രിവർണ നിറങ്ങളിലുള്ള ഹാംഗിഗ് ഉല്പന്നങ്ങൾക്കും ആവശ്യക്കാരേറെയാണ്. ഒരു രൂപ മുതലുള്ള കൊടികൾ മുതൽ 600 രൂപയിലേറെ വിലവരുന്ന ഖാദി പതാകകൾ വരെ വിപണിയിലുണ്ട്.
പതാകയുടെ നിറങ്ങളിലുള്ള കുട്ടിയുടുപ്പുകളാണ് ഇത്തവണത്തെ പുതുമ. രണ്ടു രൂപ മുതൽ 20 രൂപവരെയുള്ള ടാറ്റൂകൾ, 10 രൂപ മുതലുള്ള കുരുത്തോ ല തോരണങ്ങൾ, ത്രിവർണമാലകൾ, ഹാൻഡ് ബാൻഡ് തുടങ്ങിയവയുടെ കൂട്ടത്തിലാണ് 100 രൂപ വിലവരുന്ന ടി -ഷർട്ടുക ളും 300 മുതൽ 600 രൂപ വരെ വിലയുള്ള കുട്ടിയുടുപ്പുകളും ശ്രദ്ധേയമാകുന്നത്. ഇതിൽ കുട്ടിയുടുപ്പുകൾക്കാണ് വലിയ ഡിമാൻഡ്.
അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തത് ഓണാഘോഷം ഉൾപ്പെടെ ഒഴിവാക്കിയ സാഹചര്യത്തിൽ പലരും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കുറച്ചതും കച്ചവടക്കാർക്ക് വലിയ തോതിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ചാരിറ്റി പ്രവർത്തനങ്ങൾ ഉൾ പ്പടെയുള്ള പ്രവർത്തനങ്ങളുമായി സ്വാതന്ത്ര്യദിനവും ഓണവും ആഘോഷമാക്കുമെന്നും അതല്ലെങ്കിൽ കച്ചവടമേഖലയും തൊ ഴിലാളികളും വലിയ കടബാധ്യതയിലേക്ക് നീങ്ങുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ജോഷി മാത്യു തേറാട്ടിൽ പറഞ്ഞു.