കൊരട്ടി പള്ളിയുടെ കരുതലിൽ കാരുണ്യഭവനം; നിർധനകുടുംബത്തിനു സ്വപ്നസാക്ഷാത്കാരം
1443967
Sunday, August 11, 2024 6:25 AM IST
കൊരട്ടി: രോഗങ്ങളും സാമ്പത്തിക പരാധീനതകളും വിടാതെ പിടികൂടിയതോടെ കയറികടക്കാൻ അടച്ചുറപ്പുള്ള ഭവനമെന്നതു സ്വപ്നമായി മാറിയ നിർധനകുടുംബത്തിനു കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കരുതലിൽ കാരുണ്യഭവനമൊരുങ്ങി.
സാങ്കേതികത്വത്തിൽ തട്ടി സർക്കാർ സംവിധാനങ്ങളും നിസഹായത പ്രകടിപ്പിച്ചപ്പോഴാണ് 5.50 ലക്ഷം രൂപ വിനിയോഗിച്ച് 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടു നിർമിച്ചുനൽകാൻ പള്ളി അധികൃതർ തയാറായത്. വീടിന്റെ താക്കോൽദാനം വികാരി ഫാ. ജോസ് ഇടശേരി നിർവഹിച്ചു. ഇടവക ട്രസ്റ്റിമാരായ ജോഫി നാൽപ്പാട്ട്, വി.ഡി. ജൂലിയസ്, പള്ളി കേന്ദ്രസമിതി വൈസ് ചെയർമാൻ ഡോ. ജോജോ നാൽപ്പാട്ട്, വൽസ സണ്ണി, ജിനി ആന്റണി എന്നിവരും ചടങ്ങിൽ സന്നിഹിതരായി.