റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയ്ക്കു പരിക്ക്
1436861
Thursday, July 18, 2024 1:37 AM IST
അയ്യന്തോൾ: കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്കു മുന്നിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് മുൻ അംഗവും തിരൂര്‍ മള്‍ട്ടിപര്‍പ്പസ് സഹകരണസംഘം ബോർഡ് ഡയറക്ടറുമായ കോഞ്ചേരി വീട്ടിൽ സിന്ധു(50)വിനാണു പരിക്കേറ്റത്. നട്ടെല്ലിനും തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ സിന്ധുവിനെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന മകൻ ആനന്ദിനു പരിക്കില്ല.
ഇന്നലെ വൈകീട്ട് നാലരയോടെ ഒളരിക്കര പള്ളിക്കു സമീപത്തുള്ള ഹോട്ടല്‍ രാമദാസിനു മുന്നിലെ റോഡിലെ കുഴിയിലാണ് ഇരുവരും വീണത്. മകന് വിദേശത്തേക്കു പോകുന്നതിന്റെ ഭാഗമായി ചേറ്റുപുഴയിലുള്ള ബന്ധുവിട്ടിലേക്കു പോകുമ്പോഴാണ് വെള്ളം നിറഞ്ഞുകിടക്കുന്ന റോഡിലെ കുഴിയില്‍ ബൈക്ക് വീണത്.
തൃശൂര്‍ - കാഞ്ഞാണി റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ അനങ്ങാപ്പാറനയം തുടരുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൈപ്പുകള്‍ ഇടാന്‍വേണ്ടി നിർമിച്ച് ഓടകള്‍ പൂണമായി മൂടിയിട്ടില്ല. പല ഭാഗത്തും മർദം കൂടിയതിനെതുടര്‍ന്ന് പൊട്ടിയ പൈപ്പുകളില്‍നിന്നും കുടിവെള്ളം റോഡിലേക്ക് ഒഴുകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.