പുതുക്കാട് മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പര്യടനം
1417353
Friday, April 19, 2024 1:48 AM IST
പുതുക്കാട്: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പര്യടനം നടത്തി. രാവിലെ മുപ്ലിയം കുഞ്ഞക്കരയിൽ നിന്ന് ആരംഭിച്ച പര്യടനം വരന്തരപ്പിള്ളി, തൃക്കൂർ, നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്തുകളിൽ വോട്ടഭ്യർഥി ച്ചു. തൃക്കൂർ ആദൂർ കോളനിയിൽ എത്തിയ സുരേഷ് ഗോപിയെ സ്ത്രീകളും കുട്ടികളു മടക്കമുള്ളവർ സ്വീകരിച്ചു.
ആമ്പല്ലൂർ വടക്കുമുറി, കോനിക്കര, എറവക്കാട് എന്നിവിടങ്ങളിലും സുരേഷ് ഗോപി പര്യടനം നടത്തി. ഉച്ചതിരിഞ്ഞ് ചെങ്ങാലൂർ സൂര്യഗ്രാമം കപ്പേളയ് ക്കു സമീപത്തുനിന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ പര്യടനം ആരംഭിച്ച് പുതുക്കാട് തൊറവിൽ സമാപിച്ചു. കെ.കെ. അനീഷ്കുമാർ, എ. നാഗേഷ്, വി.വി.രാജേഷ്, അരുൺകുമാർ പന്തല്ലൂർ, എ.ജി. രാജേഷ് എന്നിവരും സ്ഥാനാർഥി ക്കൊപ്പമുണ്ടായിരുന്നു.