ഗുരുവായൂര്‍: വേനല്‍ച്ചൂടില്‍ പക്ഷികള്‍ക്കു ദാഹജലം നല്കാന് ഗുരുവായൂര്‍ ദേവസ്വം സംവിധാനമെരുക്കി. 1001 കളിമണ്പാത്രങ്ങള് ഇതിനുവേണ്ടി ഭക്തൻ സമർപ്പിച്ചു. ആലുവ സ്വദേശി ശ്രീമദ് നാരായണനാണ് പാത്രങ്ങള്‍ നൽകിയത്.
ദേവസ്വം ചെയര്മാന് ഡോ.വി.കെ. വിജയന് ഏറ്റുവാങ്ങി. ഗുരുവായൂര്‍ ക്ഷേത്രനടപ്പുരകള്, ആനക്കോട്ട, കീഴേടം ക്ഷേത്രങ്ങള്‍, ദേവസ്വം ക്വാര്‍ട്ടേഴ്സുകള്‍, ദേവസ്വം സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പാത്രങ്ങള്‍ സ്ഥാപിക്കും. കിഴക്കേഗോപുരനടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ഭരണസമിതിയംഗങ്ങളായ സി. മനോജ്, കെ.ആര്. ഗോപിനാഥ്, മനോജ് ബി.നായര്‍, വി.ജി. രവീന്ദ്രന്, കെ.പി. വിശ്വനാഥന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.