കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
1339566
Sunday, October 1, 2023 2:08 AM IST
ചാവക്കാട്: കനത്ത കാറ്റിലും മഴയിലും ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു. വീട്ടുകാർ രക്ഷപ്പെട്ടു. മണത്തല പള്ളിത്താഴം പൂവശേരി വീട്ടിൽ ഐസിവിയുടെ വീടിന്റെ മേൽക്കൂരയാണു കഴിഞ്ഞ ദിവസം രാത്രി തകർന്നത്.
ശബ്ദംകേട്ട ഐസിവി കാലിനു പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന മകൻ ഷമീറിനെ പുറത്തേക്കു വലിച്ചുനീക്കി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മേൽക്കൂരയുടെ ഭാഗവും അടുക്കളയുടെ ഭാഗവും തകർന്നു. വീട് പൂർണമായും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്.
രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു വീട്ടുകാർ പറഞ്ഞു. ചാവക്കാട് നഗരസഭാ ചെയർപേഴ്സണ് ഷീജ പ്രശാന്ത്, വാർഡ് മെംബർ ഉമ്മു റഹ്മത്ത് തുടങ്ങിയവർ സ്ഥലത്തെത്തി. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. കുടുംബത്തെ ബന്ധുവീട്ടിലേക്കു മാറ്റിപ്പാർപ്പിച്ചു.