ദേ​ശീ​യ സെ​പ​ക് താ​ക്രോയിൽ പ​ഴൂ​ക്ക​ര സ്കൂ​ളി​ന് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ നേ​ട്ടം
Saturday, October 8, 2022 1:07 AM IST
മാ​ള: ക​ർ​ണാ​ട​ക​യി​ലെ ബെ​ൽ​ഗാ​വി​ൽ ന​ട​ന്ന 25-ാമ​ത് ദേ​ശീ​യ സ​ബ് ജൂ​ണി​യ​ർ സെ​പ​ക് താ​ക്രോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ഴൂ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം. ഗു​ജ​റാ​ത്തി​നെ തോ​ൽ​പ്പി​ച്ച് കേ​ര​ളം സ്വ​ർ​ണം നേ​ടി. 2-0 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. ടീം ​ഇ​ന​ത്തി​ൽ കേ​ര​ളം വെ​ള്ളി മെ​ഡ​ൽ നേ​ടി. മ​ണി​പ്പൂ​രി​നോ​ട് 1-2 തോ​ൽ​വി​യാ​യി​രു​ന്നു.
പ​ഴൂ​ക്ക​ര സ്കൂ​ളി​ലെ ഐ​ശ്വ​ര്യ ജോ​യ് കേ​ര​ള ടീം ​കാ​പ്റ്റ​നാ​യി​രു​ന്നു. അ​ന്ന മ​രി​യ ബാ​ബു, അ​ന​റ്റ് ഷാ​ജു എ​ന്നി​വ​ർ കേ​ര​ള ടീ​മി​ൽ അം​ഗ​ങ്ങ​ളു​മാ​യി​രു​ന്നു. സ​ബ് ജൂ​ണി​യ​ർ സെ​പ​ക് താ​ക്രോ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ഴൂ​ക്ക​ര സ്കൂ​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ ജേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള ടീ​മി​ൽ അം​ഗ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.