കാന നവീകരണം പൂർത്തിയായി: ആലുവ ഇഎസ്ഐ റോഡ് തുറന്നു
1564286
Monday, June 2, 2025 5:18 AM IST
ആലുവ: ആലുവ കോടതികൾ മാറ്റി ആരംഭിച്ച വാടക കെട്ടിടം സ്ഥിതി ചെയ്യുന്ന ഇ എസ് ഐ റോഡ് തുറന്നു കൊടുത്തു. കാനനവീകരണത്തിനായി ആറ് ദിവസം അടച്ചിട്ട ശേഷമാണ് തുറന്നു നൽകിയത്. ടാറിംഗ് ചെയ്യാനുണ്ടെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ അതും പൂർത്തിയാകും.
റോഡിന് കുറുകെ കാന നിർമിക്കാനായി ഗതാഗതം മുന്നറിയിപ്പില്ലാതെയാണ് നിരോധിച്ചത്. ആലുവ കോടതികൾ വാടകക്കെട്ടിടത്തിലേക്ക് മാറിയ തൊട്ടടുത്ത ദിവസം തന്നെയാണ്
ഗതാഗതം തടഞ്ഞത്. ഇതിനെ തുടർന്ന് ഒന്നര കിലോമീറ്ററോളം ചുറ്റിയാണ് എല്ലാവർക്കും കോടതിയിലെത്താനായത്.
ഈ എസ് ഐ ഡിസ്പെപെൻസറി, വനിതാ പോലീസ് സ്റ്റേഷൻ, ക്രൈംബ്രാഞ്ച് ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന റോഡിലെ ബിഎസ്എൻഎൽ കെട്ടിടത്തിലേക്കാണ് താത്കാലികമായി ആലുവ കോടതികൾ പ്രവർത്തിക്കുന്നത്. പഴയ കോടതി ക്കെട്ടിടം ഇന്നു മുതൽ പൊളിച്ചു തുടങ്ങും.