കൊ​ച്ചി: ക​ണി​ക്കൊ​ന്ന പാ​ത​യോ​ര​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും ന​ട്ടു​വ​ള​ര്‍​ത്തു​ന്ന പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ഹാ​പ്പി​നെ​സ് സ​ര്‍​ക്കി​ള്‍. ആ​ന​ന്ദ​ക​ര്‍​ണി​കാ​രം 2025 എ​ന്ന പേ​രി​ല്‍ ലോ​ക പ​രി​സ്ഥി​തി​ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ തു​ട​ക്ക​മി​ടു​ന്ന പ​ദ്ധ​തി ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൊ​ന്നാ​രി​മം​ഗ​ലം ടോ​ള്‍ പ്ലാ​സ​യ്ക്ക് സ​മീ​പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ, ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍ ജോ​ബി മാ​ത്യു, മൈ​ന്‍​ഡ് പ​വ​ര്‍ പ​രി​ശീ​ല​ക​ൻ ഡോ. ​പി.​പി. വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ലെ മീ​ഡി​യ​നു​ക​ളി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 300 ക​ണി​ക്കൊ​ന്ന ചെ​ടി​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ക്കും. അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഹാ​പ്പി​നെ​സ് സ​ര്‍​ക്കി​ള്‍ ഫൗ​ണ്ട​ര്‍ പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.