കൊച്ചി കായലില്‍ ചാടിയ നാവിക ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല
1564270
Monday, June 2, 2025 4:37 AM IST
കൊച്ചി: വെണ്ടുരുത്തി പാലത്തില്‍നിന്ന് കൊച്ചി കായലില്‍ ചാടിയ ടാന്‍സാനിയന്‍ സ്വദേശിയായ നാവിക ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല. ഏഴിമല നാവിക അക്കാഡമിയില്‍നിന്ന് പരിശീലനം നേടിയ സംഘത്തിലെ നാവിക ഉദ്യോഗസ്ഥനായ അബ്ദുള്‍ ഇബ്രാഹിം സാലിഹാ(22)ണ് ഇന്നലെ വൈകിട്ട് 6.30ന് കായലില്‍ ചാടിയത്.
നാവികസേന, തീരസംരക്ഷണ സേന, അഗ്നി രക്ഷാസേന, ഹാര്‍ബര്‍ പോലീസ് എന്നിവര്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഔദ്യോഗിക പരിശീലനത്തിന്റെ ഭാഗമായി കായലില്‍ ചാടിയതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹാര്‍ബര്‍ പോലീസ് പറഞ്ഞു. രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്.