നിയമസഹായ ക്യാമ്പ് നടത്തി
1564277
Monday, June 2, 2025 5:09 AM IST
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന് മിഡ്ടൗണ്‍ കമ്മട്ടിപ്പാടം ഉദയ കോളനി നിവാസികള്‍ക്ക് നിയമ സഹായ ക്യാമ്പ് നടത്തി. കേരള ഫെഡറേഷന് ഓഫ് വിമന്‍ ലോയേഴ്സ്മായി സഹകരിച്ചായിരുന്നു ക്യാമ്പ്. ജസ്റ്റീസ് പി.എം. മനോജ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. മരിയന്‍ പോള്‍ അധ്യക്ഷത വഹിച്ചു.
റോട്ടറിയും കേരള ഫെഡറേഷന് ഓഫ് വിമന്‍ ലോയേഴ്സ് ഉള്‍പ്പെടുന്ന അഭിഭാഷകര്‍ യാതൊരു ഫീസോ മറ്റ് ചെലവുകളോ ഈടാക്കുന്നില്ല. കൂടാതെ ഉപദേശങ്ങളും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും. തുടര്‍ച്ചയായ മഴയും വീടുകളില്‍ വെള്ളം കയറിയതും കാരണം സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള ഉദയ ഭവനിലാണ് പരിപാടി നടന്നത്.
പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് അസോസിയേഷന് നല്കുന്ന മികച്ച സേവനത്തെക്കുറിച്ച് കേരള ഫെഡറേഷന് ഓഫ് വിമന്‍ ലോയേഴ്സ് പ്രസിഡന്റ് അഡ്വ. ശാന്തമ്മ സംസാരിച്ചു. റോട്ടറി മുന്‍ ജില്ലാ ഗവര്‍ണര്‍മാരായ ബി.ആര്. അജിത്ത്, ബാബു ജോസഫ്, കേരള ഫെഡറേഷന് ഓഫ് വിമന്‍ ലോയേഴ്സ് സെക്രട്ടറിയും ഗവണ്മെന്റ് പ്ലീഡറുമായ അഭിഭാഷക രഞ്ജിത ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.