44-ാം വയസിൽ 44 കി.മീ. മാരത്തോൺ ഓടി വിമുക്തഭടന്റെ ലഹരിക്കെതിരെയുള്ള പോരാട്ടം
1564276
Monday, June 2, 2025 5:09 AM IST
ആലുവ : വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ യുവതലമുറയിൽ ഒരു ബോധവത്കരണം ലക്ഷ്യമിട്ട് റിട്ട. മിലിട്ടറി വാറണ്ട് ഓഫീസറുടെ മാരത്തോൺ ഓട്ടം. ആലുവ ദേശം മഠത്തിമൂലയിൽ അൻവർ ആണ് 44 -മത് ജന്മദിനത്തിൽ 44 കിലോമീറ്റർ ഓടിയത്.
ഇന്നലെ പുലർച്ചെ നാലിന് ആലുവ ദേശം ജംഗ്ഷനിൽ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി മാരത്തൻ ഫ്ലാഗ് ഓഫ് ചെയ്തു.
ആലുവ ദേശത്തുനിന്നും മൂവാറ്റുപുഴയിലേക്ക് ആയിരുന്നു മാരത്തൺ നടത്തിയത്. 8.30ഓടുകൂടി മൂവാറ്റുപുഴ മേജർ രവി അക്കാദമിയുടെ ട്രെയിനിംഗ് ഗ്രൗണ്ടിൽ എത്തിച്ചേർന്ന അൻവറിനെയും സംഘത്തെയും അക്കാദമി അംഗങ്ങൾ സ്വീകരിച്ചു.
അൻവർ മേജർ രവി അക്കാദമിയിലെ ട്രെയിനർ കൂടിയാണ്. പെരിയാർ അഡ്വഞ്ചേഴ്സ് ക്ലബ്ബിലെ അംഗങ്ങളായ ഡോ. ജയ് മോഹന്, ബാലകൃഷ്ണൻ നായർ, പ്രദീപ് , സുനിൽ, അനിൽ, ബിനീഷ്, സജീഷ് നായർ, രഞ്ജിത്ത്, കുഞ്ഞുമോൻ എന്നിവർ മാരത്തൺ ഓട്ടത്തിൽ പങ്കെടുത്തു.