എസ്എസ്എൽസി, പ്ലസ് ടു അവാർഡ് വിതരണം
1564280
Monday, June 2, 2025 5:09 AM IST
പെരുമ്പാവൂർ: സൗത്ത് അറക്കപ്പടി സൗഹൃദ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു അവാർഡ് വിതരണവും സുരക്ഷാ കാമറകളുടെ ഉദ്ഘാടനവും നടത്തി. അസോസിയേഷൻ പ്രസിഡന്റ് യു.എ. അൻസാർ അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂർ സിഐ ടി.എം. സൂഫി സുരക്ഷാ കാമറകളുടെ ഉദ്ഘാടനം നിർവഹിച്ചു. അവാർഡ് വിതരണം വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ് നിർവഹിച്ചു.
വാർഡ് മെമ്പർ എം.പി. സുരേഷ്, രക്ഷാധികാരി അലി മൊയ്ദീൻ, സെക്രട്ടറി വി.എം. നിസാർ, വി.എ. നാസർ, കുഞ്ഞുമോൻ, ഷംജാദ്, നഹാസ്, ഷിജിന കുഞ്ഞുമുഹമ്മദ്, റജീന, ടി.എം. അലിയാർ , സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. നബീസ ഉമ്മർ സ്വാഗതവും, കെ.എം. സലിം നന്ദിയും പറഞ്ഞു.