കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി​യി​ല്‍ കാട്ടാനയുടെ ആക്രമണത്തിൽ വീ​ടിനും വീട്ടുമുറ്റത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റിനും കേടുപാട് സംഭവിച്ചു. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ വ​ട​ക്കും​ഭാ​ഗം കൂ​വ​ക​ണ്ടം മ​ഞ്ഞ​ളാ​കു​ടി കു​മാ​രി ശ​ശി​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് കൊ​മ്പ​ന്‍ എ​ത്തി​യ​ത്. വീട്ടി ലേക്കുള്ള സ​ര്‍​വീ​സ് വ​യ​റും മോ ട്ട​റി​ലേ​ക്കു​ള്ള വ​യ​റും ആന പൊ​ട്ടി​ച്ചെന്നും വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ കു​ള​ങ്ങാ​ട്ടു​കു​ഴി പ​ള്ളി​ക്ക് സ​മീ​പം പി​ച്ച​പ്ര ന​ഗ​റി​ല്‍ ഇ​ട​യാ​ലി​ല്‍ ബൈ​ജു​വി​ന്‍റെ പുരയിടത്തിലെത്തിയ ആന വാ​ഴ​കളും ന​ശി​പ്പി​ച്ചു. വേ​ട്ടാം​പാ​റ ക​ടു​ക്കാ​സി​റ്റി ഇ​ഞ്ച​പ്പി​ള്ളി​ല്‍ ശ​ശി​യു​ടെ പുരയിടത്തിലും ആന നാശമുണ്ടാക്കി.