മരിച്ചനിലയിൽ കണ്ടെത്തി
1564173
Monday, June 2, 2025 12:34 AM IST
വൈപ്പിൻ: നാട്ടറിവ് പ്രചാരകനായിരുന്ന ഓച്ചന്തുരുത്ത് തപോവനം ഡയറക്ടർ മഹേഷ് മങ്ങാട്ടിനെ (61) വീട്ടുവളപ്പിലെ ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ട്.
അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനുപുറത്തേക്ക് കാണാത്തതിനെ തുടർന്നു അയൽക്കാർ അന്വേഷിച്ചെത്തിയപ്പോഴായിരുന്നു മൃതദേഹം കണ്ടത്. പരേതരായ ദിവാകരൻ - ശീലാവതി ദന്പതികളുടെ മകനാണ്. സംസ്കാരം നടത്തി. ദേശീയ യുവജന അവാർഡ് ജേതാവു കുടിയായ മഹേഷ് 15 വയസുള്ളപ്പോൾ യുറീക്കാ ബാലവേദിയിലൂടെയാണ് പൊതുരംഗത്തെത്തിയത്.