കോ​ല​ഞ്ചേ​രി: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു.

കോ​ഴി​ക്കോ​ട് വ​ള​യ​നാ​ട് ശ്രീ​വി​നാ​യ​ക കു​റ്റി​യി​ൽ​ത്താ​ഴം കെ.​വി. വാ​സു​ദേ​വ​ന്‍റെ മ​ക​ൻ വി​ഷ്ണു പ്ര​സാ​ദ് (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ ക​ട​മ​റ്റം നാ​ഞ്ചി​റ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

വി​ഷ്ണു ഓ​ടി​ച്ച ബൈ​ക്കും തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്നു ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ വി​ഷ്ണു​വി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ മ​രി​ച്ചു.

കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ഐ​ബി​എം ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. വി​ഷ്ണു താ​മ​സി​ച്ചി​രു​ന്ന എ​റ​ണാ​കു​ള​ത്തെ ഹോ​സ്റ്റ​ലി​ൽ​നി​ന്ന് തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റ​ത്ത് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് വൈ​ദ്യു​ത പോ​സ്റ്റി​ലും സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലും ത​ക​ർ​ത്താ​ണ് നി​ന്ന​ത്. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​മ്മ: അ​നി​ത.