കാളിയാറിൽ വാഹനാപകടം
1543112
Wednesday, April 16, 2025 11:57 PM IST
കാളിയാർ: ഫാക്ടറി ജംഗ്ഷനിൽ വാഹനം മറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. ആലുവയിൽനിന്നു വണ്ണപ്പുറത്തേക്ക് കെ.പി. നന്പൂതിരി ഉത്പന്നങ്ങളുമായി വന്ന പിക്കപ്പ് വാഹനമാണ് ടയർ പൊട്ടി റോഡിൽ മറിഞ്ഞത്. വാഹനത്തിന്റെ ചില്ലും ഓയിലും റോഡിൽ കിടന്നതുമൂലം ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടുന്നതിനു കാരണമായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നു തൊടുപുഴയിൽ നിന്നു സീനിയർ ഫയർ ഓഫീസർ എം.എൻ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. റോഡിലെ ചില്ലും വാഹനഭാഗങ്ങളും വെള്ളം പന്പ് ചെയ്തു നീക്കിയതിനു ശേഷം കൂടുതൽ സുരക്ഷയ്ക്കായി റോഡിലെ ഓയിലിൽ മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു. ഗ്രേഡ് സീനിയർ ഫയർ ഓഫീസർ ബിബിൻ എ. തങ്കപ്പൻ, ഫയർ ഓഫീസർമാരായ ഷിബിൻ ഗോപി, എഫ്എസ് ഫ്രിജിൻ , ഹോം ഗാർഡ് മാത്യു ജോസഫ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.