പുളിമൂട്ടിൽ സിൽക്സിന്റെ 18-ാം വാർഷികത്തിന് പ്രൗഢമായ തുടക്കം
1543106
Wednesday, April 16, 2025 11:57 PM IST
തൊടുപുഴ: പുളിമൂട്ടിൽ സിൽക്സിന്റെ 18ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ ഷോറൂമിന്റെ വെഞ്ചരിപ്പ് നിർവഹിച്ചു.ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതൽ കളക്ഷനുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. പുതിയ കളക്ഷനുകൾ എല്ലാ സെക്ഷനുകളിൽ നിന്നും ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.
കുടുംബബജറ്റിന് അനുസരിച്ച് മികച്ച പർച്ചേസ് നടത്തുന്നതിനുള്ള അവസരമാണ് പുളിമൂട്ടിൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് ആകർഷമായ ആദ്യ കുർബാന വസ്ത്രങ്ങളുടെ വലിയ ശേഖരവും എത്തിച്ചിട്ടുണ്ട്. വെഡ്ഡിംഗ് കളക്ഷനുകളുടെ വലിയശേഖരവും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ലേഡീസ് മെൻസ് വെയറുകൾ, വെഡ്ഡിംഗ് സാരികൾ, മെറ്റീരിയലുകൾ, ലെഹങ്കകൾ, ലാച്ചകൾ, ബ്രാൻഡഡ് മെൻസ് കളക്ഷൻ, കിഡ്സ് കളക്ഷൻ തുടങ്ങിയവയും വാങ്ങാനാകുമെന്ന് മാനേജിംഗ് ഡയറക്ടർ റോയി ജോണ് പുളിമൂട്ടിൽ അറിയിച്ചു.