ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ നൊവേന ഇന്നാരംഭിക്കും
1543428
Thursday, April 17, 2025 11:45 PM IST
തൊടുപുഴ: ദൈവകരുണയുടെ തീർഥാടന കേന്ദ്രമായ ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇന്നാരംഭിക്കും. ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ രാവിലെ 6.30മുതൽ ടൗണ്പള്ളിയിൽആരംഭിക്കും. തുടർന്ന് 8.30നു പള്ളിയിൽനിന്നു ഷ്റൈനിലേക്ക് പരിഹാരപ്രദക്ഷിണം. 9.30നു ഷ്റൈനിൽ പീഡാനുഭവ സന്ദേശം. തുടർന്നു 10നു ദൈവകരുണയുടെ നൊവേന.
നാളെ രാവിലെ 5.45നു വിശുദ്ധകുർബാന, നൊവേന. വൈകുന്നേരം 4.30നു നൊവേന, ലദീഞ്ഞ്, വിശുദ്ധകുർബാന. ഈസ്റ്റർ ദിനത്തിൽ രാവിലെ 6.30നു വിശുദ്ധകുർബാന, സന്ദേശം, ദൈവകരുണയുടെ നൊവേന. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 5.45നു വിശുദ്ധകുർബാന, നൊവേന, വൈകുന്നേരം 4.30നു നൊവേന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന എന്നിവയാണ് തിരുക്കർമങ്ങളെന്ന് റെക്ടർ ഫാ. ജോർജ് ചേറ്റൂർ, വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ എന്നിവർ അറിയിച്ചു.