കാൽനടയാത്രക്കാരെ "സ്വീകരിക്കാൻ' കലുങ്ക് കെണി
1543108
Wednesday, April 16, 2025 11:57 PM IST
കട്ടപ്പന: മലയോര ഹൈവേയിൽ കട്ടപ്പന ഇരുപതേക്കർ ഭാഗത്ത് നിർമിച്ച കലുങ്ക് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇവിടെ മഴവെള്ളം ഒഴുകിയെത്തുന്ന ഭാഗം കോണ്ക്രീറ്റ് ചെയ്യാത്തതാണ് അപകട ഭീഷണിക്കു കാരണം. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തുന്നവരും വിദ്യാർഥികളും ഉൾപ്പെടെ നിരവധിപേർ ബസ് കാത്തുനിൽക്കുന്നതിനു സമീപമാണ് വലിയകുഴിയുള്ളത്.
കലുങ്കിന് സമീപത്തായി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കാൽനടയാത്രക്കാർ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെടുന്നത്. അടിയന്തരമായി ഇവിടെ സ്ലാബ് സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.