വിശുദ്ധവാര തിരുക്കർമങ്ങൾ
1543104
Wednesday, April 16, 2025 11:57 PM IST
ആനവിലാസം: സെന്റ് ജോർജ് പള്ളിയിൽ പെസഹാ വ്യാഴാഴ്ച രാവിലെ 7.30ന് തിരുക്കർമങ്ങൾ ആരംഭിക്കും. 10 മുതൽ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് തിരുക്കർമങ്ങൾ ആരംഭിക്കും. രാവിലെ ഒൻപതിന് കുത്തുകൽശേരി കുരിശടിയിലേക്ക് പരിഹാര പ്രദക്ഷിണവും നേർച്ചക്കഞ്ഞിയും. ദുഃഖശനിയാഴ്ച രാവിലെ 6.30ന് തിരുക്കർമങ്ങൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം നൽകും. തുടർന്ന് എട്ടുമുതൽ ഐൻ ഹൈറ്റ് യുവജന സംഗമം. ഈസ്റ്റർ ദിനത്തിൽ വെളുപ്പിന് 2.45 ന് തിരുക്കർമങ്ങൾ ആരംഭിക്കും. രണ്ടാമത്തെ വിശുദ്ധ കുർബാന രാവിലെ ഏഴിന്.
വെള്ളാരംകുന്ന്: സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് തുടക്കമായി. പെസഹാ വ്യാഴം വൈകുന്നേരം നാലിന് പെസഹാ തിരുക്കർമങ്ങൾ ആരംഭിക്കും. ഫാ. ജോണ് കൈപ്പള്ളി മാലിയിൽ ഒഎസ്ബി, വികാരി റവ. ഡോ. അഗസ്റ്റിൻ പുതുപ്പറന്പിൽ, ഫാ. ഏബ്രഹാം പാലക്കുടിയിൽ, ഫാ. ആൽബിൻ പാറേക്കാട്ടിൽ എന്നിവർ തിരുക്കർമങ്ങളിൽ പങ്കെടുക്കും. ദുഃഖവെള്ളി തിരുക്കർമങ്ങൾ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം നൽകും.
പള്ളിയിലെ പീഡാനുഭവ തിരുക്കർമങ്ങൾക്ക് ശേഷം നാലിന് വെള്ളാരംകുന്ന് സെന്റ് തോമസ് കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം. ദുഃഖശനി തിരുക്കർമങ്ങൾ രാവിലെ 6.15ന്, വികാരി റവ. ഡോ. അഗസ്റ്റിൻ പുതുപ്പറന്പിൽ കാർമികത്വം വഹിക്കും. ഉയിർപ്പ് തിരുനാൾ തിരുക്കർമങ്ങൾ ഞായർ വെളുപ്പിന് മൂന്നിന്.