നെടുങ്കണ്ടം കരുണാ റിട്രീറ്റ് സെന്ററിൽ ദൈവകരുണയുടെ കണ്‍വന്‍ഷനും തിരുനാളും
1543115
Wednesday, April 16, 2025 11:57 PM IST
നെടുങ്കണ്ടം: ഇടുക്കി രൂപതയുടെ കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന കരുണ ആനിമേഷന്‍ ആൻഡ് ഡിവൈന്‍ മേഴ്സി റിട്രീറ്റ് സെന്ററിൽ ദൈവകരുണയുടെ മൂന്നാമത് കണ്‍വന്‍ഷനും തിരുനാളും പുതുഞായര്‍ ആഘോഷവും 18 മുതല്‍ 27 വരെ നടക്കുമെന്ന് ഡയറക്ടര്‍ ഫാ. ജയിംസ് മാക്കിയില്‍ അറിയിച്ചു. 18, 19 തീയതികളില്‍ വൈകുന്നേരം അഞ്ച് മുതല്‍ 8.30 വരെ കുരിശിന്റെ വഴി, ജാഗരണ പ്രാര്‍ഥന, നൊവേന തുടങ്ങിയവ നടക്കും. 20 മുതല്‍ വൈകുന്നേരം 4.30 ന് വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, ആരാധന, നൊവേന എന്നിവ ഉണ്ടായിരിക്കും.
20ന് വൈകുന്നേരം 4.30 ന് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോണ്‍. ഏബ്രഹാം പുറയാറ്റ്, ഫാ. മാര്ട്ടിന് പൊന്പതാല്, ഫാ. ജോണ്‍ ചേനംചിറയില്‍, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനകള്‍ക്ക് കാര്‍മികത്വം വഹിക്കും.
വിവിധ ദിവസങ്ങളില്‍ കേരളത്തിലെ പ്രമുഖ വചന പ്രഘോഷകരായ ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, സിസ്റ്റര്‍ ലിസ്യൂ മരിയ, ഫാ. ജയിംസ് മഞ്ഞാക്കല്‍, ഫാ.സിജോ തയ്യാലയ്ക്കല്‍, മഞ്ജിതാ തെരേസ, ബ്രദർ സാബു ആറുതൊട്ടിയില്‍, ബ്രദർ സന്തോഷ് കരുമാത്ര, ഫാ. ജിന്‍സ് ചീങ്കല്ലേല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
25ന് വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭ കൂരിയാ മെത്രാന് മാര്‍ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും.
സമാപന ദിവസമായ 27 ന് വൈകുന്നേരം 4.30 ന് ഇടുക്കി രൂപത മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശുദ്ധ കുര്‍ബാനയ്ക്കും തിരുനാളിനും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും മുഖ്യ കാര്‍മികത്വം വഹിക്കും. റിട്രീറ്റ് സെന്റർ അസി. ഡയറക്ടര്‍ ഫാ. ബിബിന്‍ അറയ്ക്കല്‍, ഡെന്നി താണുശേരിക്കാരന്, ഷിജോ ശൗര്യാംകുഴി, ബ്രദർ റെജി പുതുപ്പറമ്പില്‍, ബ്രദർ വിനോദ് കളപ്പുരയ്ക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.