തൊ​ടു​പു​ഴ: കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കാ​ര്‍​ ടി സെ​ല്‍ തെ​റാ​പ്പി​യു​ടെ​യും ബോ​ണ്‍ മാ​രോ ട്രാ​ന്‍​സ്പ്ലാ​ന്‍റി​ന്‍റെ​യും സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് തൊ​ടു​പു​ഴ​യി​ല്‍ ആ​രം​ഭി​ച്ചു.

രാ​ജ്യ​ത്തെ പ്ര​മു​ഖ കാ​ന്‍​സ​ര്‍ റി​സ​ര്‍​ച്ച് സ്ഥാ​പ​ന​മാ​യ മും​ബൈ​യി​ലെ സ​ണ്‍ ആ​ക്‌ട് കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്മി​ത മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വിഗ്‌​നേ​ശ്വ​രി നി​ര്‍​വ​ഹി​ച്ചു. സ്മി​ത ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്മാ​രാ​യ ഡോ. ​സു​രേ​ഷ് എ​ച്ച്. അ​ഡ്വാ​നി, ഗീ​ത അ​ഡ്വാ​നി, സ​ണ്‍ ആ​ക്‌ട് സ്ഥാ​പ​ക​ന്‍ ഡോ. ​വി​ജ​യ് പാട്ടീ​ല്‍, സ​ഹ സ്ഥാ​പ​ക​ന്‍ ഡോ. ​അ​ക്ഷ​യ് കാ​ര്‍​പെ, സി​ഇ​ഒ കു​ശാ​ഗ്ര ശ​ര്‍​മ, സ്മി​ത ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ ഡോ. ​രാ​ജേ​ഷ് നാ​യ​ര്‍, മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ശീര്‍​ഷ​ക് ഘോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ടി ​സെ​ല്‍ റി​സ​പ്റ്റ​ര്‍ തെ​റാ​പ്പി, ട്യൂ​മ​ര്‍ ഇ​ന്‍​ഫി​ല്‍​ട്രേ​റ്റിം​ഗ്, ലിംഫോ സൈ​റ്റ്, ഗാ​മ ഡെ​ല്‍​റ്റ ടി ​സെ​ല്‍ പ്ലാ​റ്റ്‌​ഫോം, ജീ​ന്‍ തെ​റാ​പ്പി, ഡെ​ഡി​ക്കേ​റ്റ​ഡ് പീ​ഡി​യാ​ട്രി​ക് ഓ​ങ്കോ​ള​ജി പ്രോ​ഗ്രാം തു​ട​ങ്ങി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ത്രം ലഭ്യ​മാ​യ കാ​ന്‍​സ​ര്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ല്‍ കാ​ന്‍​സ​ര്‍ ചി​കി​ത്സ ല​ഭ്യ​മാ​ണെ​ന്ന​താ​ണ് ഇ​വി​ട​ത്തെ പ്ര​ത്യേ​കത.

സ​ണ്‍ ആ​ക്‌ട് കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഇ​ന്ത്യ​യി​ലെ അ​ഞ്ചാ​മ​ത് സെ​ന്‍റ​റാ​ണ് തൊ​ടു​പു​ഴ​യി​ല്‍ ആ​രം​ഭി​ച്ച​ത്.