സര്‍ക്കാര്‍ നടപടി അപലപനീയം: കത്തോലിക്ക കോണ്‍ഗ്രസ്
1542795
Tuesday, April 15, 2025 11:54 PM IST
പാലാ: ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ഓശാന ഞായറാഴ്ച നടത്താറുണ്ടായിരുന്ന കുരിശിന്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചതില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി പ്രതിഷേധിച്ചു.
എല്ലാ വര്‍ഷവും ഓശാന ഞായറാഴ്ച ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കടന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ അവസാനിക്കുന്ന രീതിയില്‍ ദൃശ്യാവിഷ്കാരത്തോടെ നടത്തിയിരുന്ന കുരിശിന്റെ വഴിക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നു കാട്ടി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ജനാധിപത്യപരമായും ഭരണഘടനാപരമായും അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, തുടങ്ങി യവർ പ്രസംഗിച്ചു.