നാഷണൽ ഹെറാൾഡ് കേസ്: കോണ്ഗ്രസ് മാർച്ച് നടത്തി
1543107
Wednesday, April 16, 2025 11:57 PM IST
തൊടുപുഴ: ബിജെപിക്കെതിരായ എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നു ഡിസിസി മുൻ പ്രസിഡന്റ് അഡ്വ. ജോയി തോമസ് പറഞ്ഞു.
ബിജെപി സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോയ് കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
നിഷ സോമൻ, ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, വി.ഇ. താജുദീൻ, ലീലമ്മ ജോസ്, രാജു ഓടയ്ക്കൽ, ബാബു കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.