പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ ഷി ലോഡ്ജ് നിര്‍മാണം അവസാന ഘട്ടത്തിൽ
1543434
Thursday, April 17, 2025 11:45 PM IST
അടിമാലി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ ഷി ലോഡ്ജ് നിര്‍മാണം അവസാന ഘട്ടത്തിലെത്തി. ബഹുവര്‍ഷ പദ്ധതിയായി ഒന്നേകാല്‍ കോടിയോളം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് മുറികളും ഡോര്‍മിറ്ററിയും അടങ്ങുന്നതാണ് ഷി ലോഡ്ജ്.
മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ഷി ലോഡ്ജ് നിര്‍മിക്കുന്നത്. രണ്ടാംമൈലിലാണ് ഷി ലോഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഏറെ വൈകാതെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാര്‍ പറഞ്ഞു.