ജില്ലാ സമ്മേളനം നടത്തി
1542794
Tuesday, April 15, 2025 11:54 PM IST
തൊടുപുഴ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനവും സര്‍വീസില്‍നിന്നു വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും നടത്തി. നഗരസഭാ ചെയര്മാന് കെ. ദീപക് ഉദ്ഘാടനവും സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്മാന് ജോയി തോമസ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. എം. രാജു, ഇമ്മാനുവല്‍ സൈമണ്‍, യു.എം. ഷാജി, ടി.സി. ലൂക്കോസ്, ബിനു കാവുങ്കല്‍, ബിനു കുര്യക്കോസ്, ഷാജന് ജോസഫ്, അനൂപ് ലൂക്കാ തുടങ്ങിയവര്‍ പ്രസംഗിച്ചു.