സമ്മർ സ്പോർട്സ് സ്കൂളിനു തുടക്കം
1539329
Friday, April 4, 2025 12:03 AM IST
നെടുങ്കണ്ടം: അവധിക്കാലത്ത് കുട്ടികളുടെ ആരോഗ്യത്തിനും ആനന്ദത്തിനും പ്രാധാന്യം നൽകിയുള്ള സമ്മർ സ്പോട്സ് സ്കൂളിന് നെടുങ്കണ്ടത്ത് തുടക്കമായി. നെടുങ്കണ്ടം സ്പോട്സ് അസോസിയേഷനാണ് സംഘാടകർ. അഞ്ചിനും 16നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് രണ്ട് മാസത്തെ കായികപരിശീലന ക്യാമ്പിൽപ്രവേശനം.
നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം മുഖ്യപരിശീലന കേന്ദ്രമാക്കിയുള്ള സമ്മർ സ്പോട്സ് സ്കൂൾ എൻഎസ്എ ജൂഡോ അക്കാദമി, ടർഫ് കോർട്ട് എന്നിവയും പരിശീലന കേന്ദ്രങ്ങൾ ആയിരിക്കും. ഫുട്ബോൾ, ക്രിക്കറ്റ്, ജൂഡോ, അത്ലറ്റിക്സ് തുടങ്ങിയ ഗയിമുകൾ പരിശീലിക്കുമെന്ന് എൻഎസ്എ ചെയർമാൻ ടി.എം. ജോൺ, ക്യാമ്പ് ഡയറക്ടർ റെയ്സൺ പി. ജോസഫ്, സിഇഒ സൈജു ചെറിയാൻ എന്നിവർ അറിയിച്ചു.