മാലിന്യമുക്ത പ്രഖ്യാപനം
1539328
Friday, April 4, 2025 12:03 AM IST
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. അതിനു മുന്നോടിയായി വിവിധ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമപഞ്ചായത്ത് തലത്തിലെ ശുചിത്വപ്രഖ്യാപനങ്ങൾക്കു ശേഷമാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് തല ശുചിത്വപ്രഖ്യാപനം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോൺ ശുചിത്വ പ്രഖ്യാപനം നടത്തി.
ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ശുചിത്വ ഗ്രാമപഞ്ചായത്തായി ഇരട്ടയാറിനെ തെരഞ്ഞെടുത്തു. മികച്ച ഹരിതകർമ സേന കൺസോർഷ്യം, മികച്ച സിഡിഎസ് എന്നിവയും ഇരട്ടയാറിനാണ്. മികച്ച സർക്കാർ സ്ഥാപനമായി ചെമ്പകപ്പാറ പ്രൈമറി ഹെൽത്ത് സെന്ററിനെ തെരഞ്ഞെടുത്തു. മികച്ച സ്കൂളായി ചക്കുപള്ളം പഞ്ചായത്തിലെ അണക്കര മോൺഫോർട്ടിനെയും ചെല്ലാർകോവിൽ തോമസ് ടി. ആലാനിക്കലിന്റെ ഭവനത്തെ മികച്ച വീടായും തെരഞ്ഞെടുത്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് കുസുമം സതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറി ബേബി രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയിൽ, ഷൈനി റോയി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെയ്മോൾ ജോൺസൺ, ജോസ് അൻസൽ പുതുമന, ആനന്ദ് സുനിൽകുമാർ, സുരേഷ് കുഴിക്കാട്ടിൽ, സുരേഷ് മാനങ്കേരി, ഗ്രാമപഞ്ചായത്തംഗം ജയിംസ് തോക്കൊമ്പേൽ എന്നിവർ പ്രസംഗിച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത്
അടിമാലി: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി അടിമാലി ബ്ലോക്ക് പഞ്ചായത്തുതല ശുചിത്വ പ്രഖ്യാപനം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളിൽ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തായി പള്ളിവാസല്‍ പഞ്ചായത്തിനെയും ഹരിതകര്‍മസേനയായി വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഹരിത കര്‍മസേനയെയും മികച്ച സര്‍ക്കാര്‍ സ്ഥാപനമായി സിഎച്ച്സി ചിത്തിരപുരത്തെയും തെരഞ്ഞെടുത്തു.