സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാന്പ് ആരംഭിച്ചു
1539653
Friday, April 4, 2025 11:51 PM IST
തൊടുപുഴ: ന്യൂമാൻ കോളജിന്റെയും സോക്കർ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ അവധിക്കാല കോച്ചിംഗ് ക്യാന്പ് ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് ഉദ്ഘാടനം ചെയ്തു.
സന്തോഷ് ട്രോഫി മുൻ താരവും പരിശീലകനുമായ പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു. ന്യൂമാൻ കോളേജ് കായികവിഭാഗം മേധാവി എബിൻ വിൻസണ്‍, കായിക പരിശീലകൻ അനന്തു ജോസഫ്, മുൻ ഇന്ത്യൻതാരം എസ്. രാഹുൽ എന്നിവർ പ്രസംഗിച്ചു. ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടണം.