വായനശാലയ്ക്ക് ഹരിത അവാർഡ്
1539649
Friday, April 4, 2025 11:51 PM IST
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ഹരിത വായനശാലയായി പൊന്നന്താനം ഗ്രാമീണ വായനശാലയെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി ബാബു ഹരിത അവാർഡ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട് അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ, വൈസ് പ്രസിന്റ് ജോസഫ് സെക്രട്ടറി ഡോ. സുമേഷ് ജോർജ്, ജോ. സെക്രട്ടറി വിൻസന്റ് മാത്യു എന്നിവരും ഭരണസമിതി അംഗങ്ങളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.