പട്ടയക്കുടിയിൽ കുടിവെള്ളമെത്തിക്കണം
1539324
Friday, April 4, 2025 12:03 AM IST
പട്ടയക്കുടി: വേനൽ മഴ പെയ്തിട്ടും കുടിവെള്ളമില്ലാതെ വണ്ണപ്പുറം പഞ്ചായത്തിലെ മലയോര മേഖലകളായ എടത്തിന, പുളിക്കത്തൊട്ടി, അയ്യപ്പൻപാറ, ആനക്കുഴി, പട്ടയക്കുടി മേഖലയിലെ കുടുംബങ്ങൾ വലയുന്നു.
മുൻ വർഷങ്ങളിൽ കുടിവെള്ള ക്ഷാമം ആരംഭിച്ചതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കറിൽ ഇവിടെ ജലവിതരണം നടത്തിയിരുന്നു. ഈ വർഷം ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.
അടിയന്തരമായി ഈ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് പട്ടയക്കുടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സണ്ണി കളപ്പുര ഉദ്ഘാടനം ചെയ്തു. ബെസി ഉറുപ്പാട്ട് അധ്യക്ഷത വഹിച്ചു. ബേബി കുര്യംപറന്പിൽ, എം.ടി. ജോണി, ജോസഫ് അരിമാലിൽ, ചിന്നമ്മ തോമസ്, മിനി തോമസ്, ഷാന്റി ജോസി എന്നിവർ പ്രസംഗിച്ചു.