പാലിയേറ്റീവ് ശുശ്രൂഷ കാലഘട്ടത്തിന്റെ ആവശ്യം: മോണ്‍. നെടുങ്ങാട്ട്
1513399
Wednesday, February 12, 2025 6:19 AM IST
മൂവാറ്റുപുഴ: പ്രായമായവര്‍ക്കും രോഗികള്‍ക്കുമുള്ള പാലിയേറ്റീവ് ശുശ്രുഷകളുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണെന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്. കേരള ലേബര്‍ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള പാലിയേറ്റീവ് ഹോം കെയര്‍ ശുശ്രൂഷകരുടെ കോതമംഗലം രൂപതാതല സമ്മേളനം നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിതരിലും പാവപ്പെട്ടവരിലും സാമൂഹികമായി ഒറ്റപ്പെട്ടവരിലും ദൈവത്തിന്റെ മുഖം ദര്‍ശിച്ച് അവരെ ശുശ്രൂഷിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് ടീം കണ്‍വീനര്‍ സിബി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത് മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് അഡ്വ. തോമസ് മാത്യു, ജനറല്‍ സെക്രട്ടറി ജയന് ജെ. റാത്തപിള്ളില് എന്നിവര്‍ പ്രസംഗിച്ചു.
പാലിയേറ്റീവ് വിഭാഗം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. മാത്യു നമ്പേലി, ഇടുക്കി ജില്ലാ പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ സിജോ വിജയന്, എം.വി. ഷീബാമോള് എന്നിവര്‍ ക്ലാസ് നയിച്ചു. രൂപത പാലിയേറ്റീവ് ടീം കോ-ഓര്‍ഡിനേറ്റര്‍ ആന്റണി പുല്ലന്, അനിമേറ്റര്‍ സിസ്റ്റര്‍ ഗ്ലോറിയ സിഎസ്എന്‍ എന്നിവര്‍ നേതൃത്വം നല്കി. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിൽപരം അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.