മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു
1513392
Wednesday, February 12, 2025 6:19 AM IST
വണ്ടിപ്പെരിയാര്‍: മാധ്യമ പ്രവര്‍ത്തകനെ ടാക്സി ഡ്രൈവര്‍ കൈയേറ്റം ചെയ്തതായി പരാതി. പ്രാദേശിക ചാനലിലെ ജീവനക്കാരന് വി.ആര്. വിജയനെയാണ് യാതോരു പ്രകോപനവുമില്ലാതെ സ്വകാര്യ എസ്റ്റേറ്റ് ഡ്രൈവര്‍ ജയകുമാര്‍ കൈയേറ്റം ചെയ്തതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ തൊഴിലുറപ്പിലെ ക്രമക്കേട് സംബന്ധിച്ച് പ്രാദേശിക ചാനലില്‍ വിജയന് വാര്‍ത്ത നല്‍കിയിരുന്നു. ഇതില്‍ ജയകുമാറിന്റെ ഭാര്യയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതാണ് മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ കാരണമെന്നു പറയപ്പെടുന്നു. പരിക്കേറ്റ മാധ്യമപ്രവര്ത്തകന് വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.