മുതലക്കോടത്ത് മനുഷ്യരക്ഷാമാര്ച്ച് ഇന്ന്
1513396
Wednesday, February 12, 2025 6:19 AM IST
തൊടുപുഴ: ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളും ഇതുമൂലമുണ്ടാകുന്ന ജീവഹാനിയും ഫലപ്രദമായി തടയാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് അഞ്ചിന് മുതലക്കോടത്ത് മനുഷ്യരക്ഷാമാര്ച്ച് സംഘടിപ്പിക്കും.
ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജോസ് കിഴക്കയില്‍ ഫ്ളാഗ് ഓഫ് ചെയ്യും. മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് മുതലക്കോടം ടൗണില്‍ അവസാനിക്കും. തുടര്‍ന്നു നടക്കുന്ന വിശദീകരണയോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫാം, ഡിഎഫ്സി, കെഎസ്എസ് തുടങ്ങിയ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.