കെഎസ്എസ്പിഎ ധർണ നടത്തി
1512869
Tuesday, February 11, 2025 12:05 AM IST
തൊടുപുഴ: ബജറ്റിൽ പെൻഷൻകാരെ അവഗണിച്ചതിനെതിരേ കെഎസ്എസ്പിഎ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഐവാൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോർജ് അധ്യക്ഷത വഹിച്ചു. ടി.ജെ. പീറ്റർ, കെ.എസ്.ഹസൻകുട്ടി, ഗർവാസിസ് കെ. സഖറിയാസ്, സ്റ്റീഫൻ ജോർജ്, ജോജോ ജയിംസ്, ജോളി എം. മുരിങ്ങമറ്റം, ഷെല്ലി ജോണ്, എസ്.ജി. സുദർശനൻ തുടങ്ങിയവർ പ്രസംഗിച്ചു.