അധ്യാപികയ്ക്ക് എണ്ണച്ചായചിത്രം സമ്മാനം
1512561
Sunday, February 9, 2025 11:54 PM IST
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ നിർധന വിദ്യാർഥികൾക്കായി പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജ് വീട് നിർമിച്ചുനൽകിയപ്പോൾ ടീച്ചർക്ക് സമ്മാനമായി ടീച്ചറിന്റെ എണ്ണച്ചായ ചിത്രം ആർട്ടിസ്റ്റായ പിതാവ് സിബി കൊന്പാറയെക്കൊണ്ട് വരപ്പിച്ച് ടീച്ചർക്ക് സമ്മാനമായി നൽകി മൂന്നാം ക്ലാസ് വിദ്യാർഥിനി ഡെൽനമോൾ സിബി നന്ദി പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലാണ് ഡെൽനമോൾ ടീച്ചർക്ക് സമ്മാനം നൽകിയത്. പ്ലാസ്റ്റിക് കൊണ്ട് മറച്ച കുടിലിൽ താമസിച്ചിരുന്ന കൂട്ടുകാരായ വിദ്യാർഥികൾക്ക് വീടു ലഭിച്ചതിന്റെ കൃതജ്ഞതയായാണ് ഡെൽനമോളുടെ സമ്മാനം.
വീടിന്റെ താക്കോൽദാന ദിനത്തിൽ തന്നെ മാതാപിതാക്കൾക്കൊപ്പം എത്തിയാണ് ഡെൽനമോൾ സമ്മാനം ടീച്ചറിന് കൈമാറിയത്.