അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ 13 മുതൽ
1512565
Sunday, February 9, 2025 11:54 PM IST
അണക്കര: സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവകത്തിരുനാൾ 13 മുതൽ 16വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജേക്കബ് പീടികയിൽ, അസി. വികാരി ഫാ. ലൂക്കാ തെക്കേമടഠത്തിൽ എന്നിവർ അറിയിച്ചു. 13ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ലൂക്ക തെക്കേമടത്തിൽ, വിശ്വാസവിളംബര റാലി.
14ന് വൈകുന്നേരം 4.30ന് കഴുന്നു പ്രദക്ഷിണം പള്ളിയിലേയ്ക്ക്, 4.45ന് കൊടിയേറ്റ് - ഫാ. ജേക്കബ് പീടികയിൽ, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, ഏഴിന് അമല കമ്യൂണിക്കേഷൻസിന്റെ ബൈബിൾ നാടകം - തച്ചൻ.
15ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, എട്ടിന് വാഹനങ്ങളുടെയും കടകളുടെയും വെഞ്ചരിപ്പ്, 11ന് രോഗികൾക്കും വയേധികർക്കും വേണ്ടി വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് മൂന്നിന് വാദ്യമേളങ്ങൾ, 3.30ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവയ്ക്കൽ, 4.15ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം - ഫാ. ജോസഫ് നിരവത്ത്, 6.15ന് പ്രദക്ഷിണം ടൗണ്‍ചുറ്റി, പ്രസംഗം കുരിശടിയിൽ- ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, 8.15ന് ലൈറ്റ് ഷോ, ആകാശ വിസ്മയം.
16ന് രാവിലെ 5.45ന് സപ്ര, വിശുദ്ധ കുർബാന, 7.15ന് വിശുദ്ധ കുർബാന, വാദ്യമേളങ്ങൾ, 10ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. തോമസ് വാളമനാൽ, വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. പ്രിൻസ് പുത്തേട്ട് സിഎംഐ, വിവാഹ ജൂബിലി ആഘോഷിക്കുന്ന ദന്പതികളെ ആദരിക്കൽ, ഏഴിന് തിരുവനന്തപുരം ട്രാക്സിന്റെ ഗാനമേള.